നാഗ്പുർ> മഹാരാഷ്ട്രയിലെ നാഗ്പുരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി അധികൃതരുടെ സ്ഥിരീകരണം. തലസീമിയ ചികിത്സയ്ക്കായി രക്തം സ്വീകരിച്ചവർക്കാണ് രോഗം ബാധിച്ചത്. ഒരു കുട്ടി മരിച്ചു.
നേരത്തേ രക്തം സ്വീകരിച്ച് അഞ്ച് കുട്ടികൾക്ക് ഹൈപ്പറ്റൈറ്റിസ് സിയും രണ്ട് കുട്ടികൾക്ക് ഹൈപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.