മുണ്ടക്കയം> സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. പുഞ്ചവയൽ പശ്ചിമ ഇഞ്ചപ്ലാക്കൽ ഗോപാലൻ സുലോചന ദമ്പതികളുടെ മകൻ ജി ഷൈൻമോൻ (30) ആണ് മരിച്ചത്. വൈകുന്നേരം 5.30 ഓടെ ആനിക്കുന്ന് ഇറക്കത്തിൽ ആയിരുന്നു അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് ഇറക്കം ഇറങ്ങി വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈജു സഹോദരനാണ്. സംസ്കാരം പിന്നീട്