കൊച്ചി> സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ (24) ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടല്‍, സ്വീകരിക്കല്‍ വകുപ്പുകള്‍ പ്രകാരം പ്രതി ശിക്ഷാര്ഹനാ ണെന്നായിരുന്നു കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് ഇന്നലെ വിധിച്ചത്. തുടര്‍ന്നാണിപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് പ്രോസിക്യൂഷന് പറഞ്ഞു. പരമാവധി ശിക്ഷ നല്‍കണമെന്നും സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസവുമുള്ള പ്രതിക്ക് പശ്ചാത്താപമില്ല.വിസ്മയയുടെ മുഖത്ത് പ്രതി ചവിട്ടി. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്
കോടതിയില്‍ വാദിച്ചു.
അതേസമയം, ജീവപര്യന്തം ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, അതിനായി മര്‍ദിച്ചിട്ടില്ല.കൊലക്കേസിന് സമാനമല്ല, സുപ്രീംകോടതി പോലും പത്ത് വര്‍ഷമാണ് ശിക്ഷിച്ചത്. അച്ഛന് ഓര്‍മക്കുറവുണ്ടെന്നും നോക്കാന്‍ മറ്റാരുമില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു
നിലമേല്‍ കൈതോട് കെകെഎംവി ഹൗസില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകളാണ് വിസ്മയ. 2021 ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.