കൊച്ചി> നടിയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ അതിജീവിത പറഞ്ഞു.പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജി വ്യക്തമാക്കി