കോഴിക്കോട് > സമസ്ത നേതാവിന്റെ പ്രതികരണം അപലപനീയമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീകളോടും കുട്ടികളോടുമുള്ള ഇത്തരം സമീപനം തെറ്റാണ്. ഇത് പരിഷ്കൃത സമൂഹത്തിന് ചേരാത്തതാണ്. പെൺകുട്ടികൾ അർഹിക്കുന്ന അംഗീകാരം അവർ തന്നെ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷ്യ രംഗത്തുള്ള പരിശോധന ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ പങ്കെടുക്കുന്നതിലും നടപടിയെടുക്കുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പിഴവുകളുണ്ടായാലും കർശന നടപടിയുണ്ടാകും. മഴക്കാല രോഗങ്ങൾ, പകർച്ച വ്യാധികൾ തടയാനുള്ള ഒരുക്കങ്ങൾ ഊർജിതമായി നടപ്പാക്കുന്നു. നിപാ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മുൻകരുതൽ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.