കോട്ടയം> പരമ്പരാഗത വ്യവസായങ്ങളെ തകർക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ നയമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. കോട്ടയത്ത് കേരളാ ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) 11-ാം സം സ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴുള്ള ഖാദി ബോർഡുകളെ വിഘടിപ്പിച്ചു കൊണ്ട് രാജ്യത്തെമ്പാടും ഖാദി ഗ്രാമങ്ങൾ ഉണ്ടാക്കുക എന്ന താണ് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന ആശയം. അസംസ്കൃത വസ്തുക്കളായ പഞ്ഞിയുടെയും മറ്റും ക്ഷാ മവും വിലക്കയറ്റവും നിലനിൽക്കെ പരുത്തിയുടെ ഇറക്കു മതി തീരുവ ഇല്ലാതാക്കി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനം മേഖലയെ പ്രതിസ ന്ധിയിലാക്കിയരിക്കുകയാണ്. അതോടൊപ്പം കൃത്രിമമായി ക്ഷാമമുണ്ടാക്കി പരുത്തിക്ക് വില വർദ്ധിപ്പിക്കാനുള്ള ചില ശ്രമങ്ങളും തിരിച്ചടിയാണ്.
ഈ പ്രതിസന്ധി കാലത്തും സംസ്ഥാന സർക്കാർ നല്ല പിന്തു ണയാണ് ഖാദി പ്രസ്ഥാനത്തിന് നൽകുന്നത്. പ്രത്യേകിച്ച് കോവിഡ് കാലത്ത്. ഖാദിവസ്ത്ര വിപണമേഖലയിൽ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഉൽപാദനം നിർത്തിവെക്കണം എന്ന് ചിന്തിച്ചിരുന്നു. ഈ സമയത്താണ് സർക്കാർ അർദ്ധസർക്കാർ ജീവനക്കാരടക്കം ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന് സർക്കാർ നേരത്തെ ഇറക്കിയ സർക്കുലർ നിർബദ്ധമാക്കിയത്. ഇതിന് നല്ല പ്രതികരണം ഉണ്ടായി. ഇക്കാര്യത്തിൽ സഹകരണ ജീവനക്കാരുടെ വലിയ പിന്തുണയുണ്ടായി. എല്ലാ സർവ്വീസ് സംഘടനകളും സംഘടനാ വിത്യാസം മറന്ന് ഖാദി വസ്ത്ര പ്രചാരണത്തിൽ പങ്കടുത്തതും വലിയ പിന്തുണയായി.
ഖാദി ഉൽപന്നങ്ങൾക്ക് പൊതു സമൂഹത്തിൽ സ്വീകാര്യത ഉണ്ടാകുന്നത് പ്രതീക്ഷ നൽകുന്നു. ഖാദി വസ്ത്രത്തിന് ഡിമാന്റ് കൂടുകയാണ്. എന്നാൽ നമ്മുടെ പ്രസ്ഥാനത്തിന് നിലനിൽപ്പ് വേണമെങ്കിൽ കാലത്തിന് അനുസൃതമായ നവീകരണങ്ങൾ അനിവാര്യമാണ്. ഉൽപന്നങ്ങളുടെ ക്വാളിറ്റി വർദ്ധിപ്പിക്കണം. തൊഴിൽ അച്ചടക്കം ഉണ്ടാകണം. ലക്ഷ്യം പൂർത്തിയാക്കണം. ഏങ്ങനെ ഉൽപാദനം മെച്ചപ്പെടുത്താം എന്ന് പരിശോധിക്കണം.
തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ സംവിധാനം ബോർഡ് ഒരുക്കും. ഘട്ടം ഘട്ടമായി ഇത്തരം കാര്യങ്ങൾ പരിഹരിക്കാനാണ് ശ്രമം. തൊഴിലാളികൾ ഇഎസ്ഐ തുക അടക്കുന്നുണ്ടേലും കാർഡ് ഇല്ലായിരുന്നു. ഇത് നൽകാൻ പ്രൊജക്ട് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചർക്കകളുടെ നവീകണം നടത്തും. സ്പിന്നിംഗ്, വീവിങ്ങിലും പുതിയ ആളുകളെ പരിശീലിപ്പിച്ച് ഉൽപാദനം കൂട്ടണം. പുതിയ ഡിസൈനിലുള്ള ഖാദി വസ്ത്രങ്ങൾ ഉൽപാദിപ്പിക്കാൻ ആവശ്യമായ നടപടികൾ എടുത്തു.
ഖാദി വസ്ത്ര വിൽപനയിൽ നല്ല മുന്നേറ്റം ഉണ്ടായാൽ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കൂ. 22–-23 വർഷത്തിൽ 150 കോടി രൂപയുടെ വസ്ത്രം വിൽക്കുക എന്നതാണ് ബോർഡ് ലക്ഷ്യം വെക്കുന്നത്. വേസ്റ്റ് നൂലുകൊണ്ട് മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിപണം കണ്ടെത്താനുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. സംസ്ഥാന പ്രസിഡന്റ് സോണി കോമത്ത് അധ്യക്ഷനായി.