ഭൂമിയിലെ ജീവികളിൽ വിവേചന ബുദ്ധിയുള്ള ഏക ജീവി മനുഷ്യൻ ആണ്. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. എന്നാൽ മനുഷ്യരെ മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത് എന്താണ്? മനുഷ്യരുടെ പ്രത്യേക ശരീരഘടനയും കഴിവുകളും വലിയ മസ്തിഷ്കവും എതിർക്കാനുള്ള കഴിവകളുമെല്ലാം നമ്മളെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്താരക്കുന്നു. ചില കാര്യങ്ങളിൽ സമാനതകളുണ്ടെങ്കിലും ഒരിക്കലും ചിന്തിക്കാത്ത പല കാര്യങ്ങളിലും മൃഗങ്ങളിൽ നിന്ന് നമ്മൾ വ്യത്യസ്തരാണ്.