കൊച്ചി> നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിന് എവിടെ ഹാജരാകാന്‍ സാധിക്കുമെന്ന് ഇന്ന് 11 മണിക്കുള്ളില്‍ അറിയിക്കണമെന്നാണ് ആവശ്യം. ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യലിന് തയ്യാറെന്ന് കാവ്യ മറുപടി നല്കി.
നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടില്‍ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.