കാഠ്മണ്ഡു
എവറസ്റ്റ് കൊടുമുടി 26–-ാം തവണയും കീഴടക്കി സ്വന്തം റെക്കോഡ് തിരുത്തി നേപ്പാള്‍ സ്വദേശി കമി റീത്ത. 52കാരനായ കമി റീത്തയടക്കമുള്ള 11 ഷെര്‍പ്പ ഗൈഡുകളാണ് ശനിയാഴ്ച എവറസ്റ്റിന്റെ 8848.86 മീറ്റര്‍ ഉയരം കീഴടക്കിയത്.
1994 മെയ് 13നാണ് കമി റീത്ത ആദ്യമായി എവറസ്റ്റ് കയറിയത്. ഗോഡ് വിന് ഓസ്റ്റിന്‍ (കെ2), ലോത്സെ, ചോ ഒയു, മാനസലു എന്നീ കൊടുമുടികളും അമ്പത്തിരണ്ടു-കാരനായ കമി റീത്ത കീഴടക്കിയിട്ടുണ്ട്. 8000 മീറ്ററിലധികം ഉയരം താണ്ടിയതിന്റെ റെക്കോഡിനും ഉടമയാണ്.