മാഡ്രിഡ് > യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ്- ലിവർപൂൾ ഫൈനൽ. സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് റയൽ കിരീടപ്പോരാട്ടത്തിലേക്ക് മുന്നേറിയത്. ആദ്യപാദ സെമിയിലെ 4-3ന്റെ മുന്‍തൂക്കവുമായിറങ്ങിയ സിറ്റിയെയാണ് റയല്‍ തരിപ്പണമാക്കിയത്.
അവിശ്വസനീയമായ തിരിച്ചുവരവിനാണ് ആരാധകര്‍ സാക്ഷികളായത്. മത്സരം 90-ാം മിനിറ്റിലേക്ക് കടക്കുമ്പോള്‍ ഒരു ഗോളിന് പിന്നിലായിരുന്ന റയല്‍ പിന്നീടാണ് കളിയിലേക്ക് തിരിച്ചുവന്നത്. പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമില്‍ (90, 91 മിനിറ്റില്‍) ഇരട്ട ഗോള്‍ നേടിയ റോഡ്രിഗോയുടെ മിന്നും പ്രകടനമാണ് റയലിന് തുണയായത്. എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി കരീം ബെന്‍സെമ ലക്ഷ്യത്തിലെത്തിച്ചതോടെ റയല്‍ വിജയം ഉറപ്പാക്കുകയായിരുന്നു.