കൊച്ചി > തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ തന്നോട്ട് നേതൃത്വം ആലോചിച്ചിട്ടില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പറഞ്ഞു. നേതൃത്വം ആരൊക്കെയായി ചർച്ച നടത്തിയെന്ന് തനിക്ക് അറിയില്ല. തനിക്ക് പറയാനുള്ളത് യോഗത്തിൽ പറയും തൃക്കാക്കരയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും ദീപ്തി കൊച്ചിയിൽ വാർത്താ ലേഖകരോട് പറഞ്ഞു.