കൊച്ചി > തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങളാണ് പലതും പ്രഖ്യാപിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ .
എന്തിനാണ് മാധ്യമങ്ങൾക്ക് ഇത്ര തിടുക്കം. സ്ഥാനാർത്ഥിയെ ഞങ്ങൾ തീരുമാനിച്ചിട്ട് നിങ്ങൾ കൊടുത്തുകൊള്ളൂ , അതിനെ വിമർശിച്ചുകൊള്ളൂ . എന്നാൽ ഞങ്ങൾ തീരുമാനിക്കാത്ത കാര്യം, ഞങ്ങൾ പറയാത്ത കാര്യം നിങ്ങൾ എന്തിനാണ് ഞങ്ങളുടെ വായിൽ കുത്തികേറ്റുന്നതെന്നും ഇ പി ചോദിച്ചു. സ്ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്നും ഇ പി പറഞ്ഞു.