തൃശൂര്‍> ചാവക്കാട് ഒരുമനയൂര്‍ കഴുത്താക്കലില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. സൂര്യ(16), മുഹ്സിന് (16), വരുണ്‍(16) എന്നിവരാണ് മരിച്ചത്.
കഴുത്താക്കല് കായലില്‍ കുളിക്കാനായാണ് അഞ്ചു കുട്ടികള്‍ എത്തിയത്. കായലില്‍ ഇറങ്ങിയതിനിടെ ചെളിയില്‍ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ രണ്ടുകുട്ടികളെ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച വൈകിട്ട് 5.45 ഓടെയാണ് അപകടമുണ്ടായത്.ചെമ്മീന്‍ കെട്ടിലെ ചെളിയില്‍ താഴ്ന്നുപോയതാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മൂന്നുപേരെ ചെളിയില്‍ നിന്നും പുറത്തെടുത്ത് ചാവക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെടുകയായിരുന്നു