കൊച്ചി> ഡിവൈഎഫ്ഐ പതിനഞ്ചാം സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം പി ബിജു നഗറിൽ ആരംഭിച്ചു. മാര്‍ക്സിസ്റ്റ് ചിന്തകനും പ്രഭാഷകനുമായ ഡോ. സുനില്‍ പി ഇളയിടം സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമൂഹം വിവധങ്ങളായ പ്രതിസന്ധികൾ അഭിമുഖീകരിച്ചപ്പോള്‍ ഉറപ്പോടെ നിന്ന് പോരാടിയ പ്രസ്ഥാനമാണ് ഡിവൈഎഫ്ഐയെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു. ദിശാബോധത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ . നമ്മുടെ രാജ്യം ഇപ്പോള്‍ മതാന്ധതയുടെയും സ്വേഛാധിപത്യത്തിന്റെയും, വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും മുദ്രകള്‍ വ്യാപിക്കുന്ന കാലത്താണ് സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.