Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രാജ്യത്തെ ഇല്ലാതാക്കാന്‍ കേന്ദ്ര ശ്രമം: സുനില്‍ പി ഇളയിടം

by News Desk
April 28, 2022
in KERALA
0
രാജ്യത്തെ-ഇല്ലാതാക്കാന്‍-കേന്ദ്ര-ശ്രമം:-സുനില്‍-പി-ഇളയിടം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

പത്തനംതിട്ട> ഇന്ത്യയെന്ന രാഷ്ട്രത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വർ​ഗീയ ശക്തികളുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം നടത്തുന്നതെന്ന് ഡോ സുനിൽ പി ഇളയിടം പറഞ്ഞു. അത്യന്തം ആപൽക്കരമായ ഭീഷണിയാണ് രാജ്യം നേരിടുന്നത്. ഇന്ത്യ ഇന്നത്തെ നിലയിൽ രാജ്യമായി നിലനിൽക്കണോ വേണ്ടയോ എന്ന അടിസ്ഥാനപരമായ ചോദ്യം ഉയർന്നുവരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം പി ബിജു ന​ഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷത്തിന്റെ മതമാണ് ദേശീയത എന്ന അവബോധം സൃഷ്ടിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ഭരണകൂട ശ്രമം. ഇതിനെ ചെറുത്തുതോൽപ്പിച്ചെ മതിയാകു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളും ഫെഡറലിസവും ഒരു പോലെ ഭീഷണി നേരിടുന്നു. പാർലമെന്ററി ജനാധിപത്യം എന്ന് അവകാശപ്പെടാമെങ്കിലും ഇന്ന് പാർലമെന്റിലെ നിയമനിർമാണങ്ങൾ എല്ലാം ഏകപക്ഷീയമായി നിർമിക്കപ്പെടുയകയാണ്. കൈയ്യൂക്കിന്റെ പിൻബലത്തിൽ അധികാര കേന്ദ്രീകൃതം ലക്ഷ്യമാക്കിയ ഭരണ സംവിധാനത്തിലേക്കാണ് പോകുന്നതെന്ന് നാം ഭയപ്പെടണം. ഓരോ വിഷയം ഉയർത്തിപ്പിടിച്ച് സമൂഹത്തെ എങ്ങനെ വിഭജിക്കാം എന്നാണ് കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നത്.

വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും ഭാഷയുടെയും പേരിലും ഈ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. രാജ്യത്താകെ മതാന്ധത പടർത്താനാണ് ശ്രമം. സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുടെയും ഉള്ള് പൊള്ളയായി മാറുന്നു. രാഷ്ട്രീയ ഭൂരിപക്ഷത്തെ വർഗീയ ഭൂരിപക്ഷമാക്കി അതാണ് രാജ്യത്തിന്റെ പൊതുബോധം എന്ന് സൃഷ്ടിക്കുന്നു. ഇത്തരത്തിൽ രാജ്യത്തെയും സമൂഹത്തെയും ഭിന്നിപ്പിച്ച് അധികാര കേന്ദ്രീകരണം നേടാൻ ആസൂത്രിത ശ്രമമാണ് നടത്തുന്നത്.

രാജ്യത്തിന്റെ ബഹുസ്വരത ഇതുവഴി ഇല്ലാതാകും. മതേതരത്വം ഇല്ലെങ്കിൽ ഇന്ത്യയും ഇല്ല. ചരിത്രത്തെ വക്രീകരിച്ചും പുതിയ ചരിത്രം രചിച്ചും ജനാധിപത്യം തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരായി ഉയർന്നു വരുന്ന പൊളിറ്റിക്കൽ ഇസ്ലാമിസം മറ്റൊരു ആപത്താണ്. അത്തരത്തിലുള്ള തീവ്രവാദം കൊണ്ട് ഈ ദുഷ്ട ശക്തികളെ നേരിടാൻ ആവില്ല. ജനാധിപത്യപരമായ രീതിയിൽ ശക്തമായ ചെറുത്തുനിൽപ്പിന് ഈ നാട് ഉണരേണ്ടതുണ്ട്. ബഹുമുഖ സമരം ആവശ്യമാണ്.

ഡിവൈഎഫ്ഐയെ പോലുള്ള യുവജന സംഘടനകൾക്ക് ഇതിൽ സുപ്രധാന പങ്ക് വഹിക്കാനുമുണ്ട്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനും മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐ ഈ വിപത്തിനെതിരെ കൂടുതൽ കരുത്തോടെ മുന്നോട്ട് വരണമെന്ന് സുനിൽ പി ഇളയിടം പറഞ്ഞു.

Previous Post

‘മനസോടിത്തിരി മണ്ണ്’; നെല്ലിക്കുഴിയില്‍ 40 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ ഒരുക്കും

Next Post

പണപ്പെരുപ്പം 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പണപ്പെരുപ്പം 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

പണപ്പെരുപ്പം 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.