കൊച്ചി> ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27 ന് തിയേറ്ററുകളിലെത്തും. നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ്‍ ലൂഥറിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അലോന്‍സ ഫിലിംസിന് കീഴില്‍ തോമസ് പി മാത്യുവും സഹനിര്‍മ്മാതാവ് ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.
ജയസൂര്യയ്ക്കൊപ്പം ദീപക് പറമ്പോൽ, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജൻ, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് അങ്ങനെ ഒരു കൂട്ടം താരനിരയും ചിത്രത്തിലുണ്ട്. റോബി വർഗീസ് രാജ് ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും പിന്നിൽ ഷാൻ റഹ്മാനാണ്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോനും, സൗണ്ട് ഡിസൈനിംഗ് വിക്കിയും, കിഷനും ചേർന്നാണ്. എം ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫിയും അജയ് മാങ്ങാട് കലാസംവിധാനവും നിർവ്വഹിക്കുന്നു. സരിത ജയസൂര്യയാണ് ജയസൂര്യയുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്. മറ്റ് താരങ്ങളുടെ വസ്ത്രാലങ്കാരം സമീറ സനീഷാണ്.
മേക്കപ്പ് ലിബിൻ മോഹനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോൺ, ആക്ഷൻ കൊറിയോഗ്രാഫർ ഫിനിക്സ് പ്രഭുവുമാണ്. എ എസ് ദിനേശ്, പ്രതീഷ് ശേഖർ എന്നിവരാണ് പിആർഒ, നവീൻ മുരളി സ്റ്റിൽ ഫോട്ടോഗ്രഫി നിർവഹിക്കുമ്പോൾ, പബ്ലിസിറ്റി ഡിസൈനുകൾ ആനന്ദ് രാജേന്ദ്രന്റേതാണ്.