കൊച്ചി> പാലക്കാട് കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചു.പതിനാറുകാരിയെയാണ് സുഹൃത്ത് ബാലസുബ്രഹ്മണ്യം തീ കൊളുത്തിയത്. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശികളാണ് ഇരുവരും.
പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.ബാലസുബ്രഹ്മണ്യം (23), ധന്യ (16) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും എറണാകുളത്ത് ചികിത്സയിലായിരിക്കെയാണ് മരണം.
പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് മുറിയില്‍വെച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയം യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.