കൊച്ചി> ചാനല്‍ ചര്‍ച്ചകളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനേയും സിപിഐ എമ്മിനേയും വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസര്‍ ജോര്‍ജ് ജോസഫിനെതിരെ രേഖകള്‍ സഹിതം ഗുരുതര ആരോപണവുമായി സിപിഐ എം നേതാവ് കെ എസ് അരുണ്‍കുമാര്‍. ജോര്‍ജ് ജോസഫ് സര്‍വീസിലിരിക്കെ ഒരിക്കല്‍ പോലും എസ്പി ആയിട്ടില്ലെന്നും എസ് പി ആകാത്തയാള്‍ എങ്ങനെ റിട്ടയേര്‍ഡ് എസ്പി ആകുമെന്നും അരുണ്‍കുമാര്‍ തെളിവുകള്‍ നിരത്തി ചോദിക്കുന്നു.
റിട്ടയേര്‍ഡ് എസ് പി എന്ന പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വലിയ മാതൃക പൊലീസുകാരനായി ചാനല്‍ റൂമില്‍ ഇരുന്നുതള്ളുന്ന ജോര്‍ജ് ജോസഫിനെ കുറിച്ചന്വേഷിച്ചു.കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതുന്നു.
ജോര്‍ജ്ജ് ജോസഫ് , മന്നുശ്ശേരി, ഉപ്പുതറ പിഒ, ഇടുക്കി എന്ന അഡ്രസിലുള്ള ഇദ്ദേഹം സര്‍വീസ് ജീവിതത്തില്‍ ഒരിക്കലും എസ്പി ആയിട്ടില്ലെന്നും സര്‍വീസില്‍ ഇരുന്നപ്പോള്‍ പല തവണയായി അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടെന്നും മൂന്ന് തവണ സസ്പെന്റ് ചെയ്യപ്പെടുകയും വേതന വര്‍ധനവ് നാല് തവണ തടഞ്ഞിട്ടുണ്ടെന്നും അരുണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പ്
ചാനല്‍ ചര്‍ച്ചകളില്‍ LDF ഗവണ്മെന്റിനെയും പോലീസിനെയും പ്രത്യേകിച്ച് CPIM നെ വിമര്‍ശിക്കാനായി വിവിധ ചാനലുകള്‍ കെട്ടി എഴുന്നൂള്ളിച്ച് ഇരുത്തിയിരിക്കുന്ന ഈ ‘റിട്ട. എസ്.പി ‘ ശ്രീ ജോര്‍ജ് ജോസഫ് നെ നിങ്ങള്‍ അറിയുമോ?
ഇദ്ദേഹം റിട്ട. എസ്.പി എന്ന പേരില്‍ കഴിഞ്ഞ 10 വര്‍ഷമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. വലിയ മാതൃക പോലീസുകാരനായി ചാനല്‍ റൂമില്‍ ഇരുന്നു തള്ളുന്ന ഈ മാന്യനെ കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
ശ്രീ. ജോര്‍ജ്ജ് ജോസഫ് , മന്നുശ്ശേരി, ഉപ്പുതറ PO, ഇടുക്കി എന്ന അഡ്രസിലുള്ള ഇദ്ദേഹം സര്‍വ്വീസ് ജീവിതത്തില്‍ ഒരിക്കലും എസ്.പി ആയിട്ടില്ല.
സര്‍വ്വീസ് ജീവിതത്തില്‍ എസ്.പി ( സൂപ്രണ്ട് ഓഫ് പോലീസ് ) ആകാത്തയാള്‍ എങ്ങനെ റിട്ട. എസ്.പി ആകും?
സര്‍വ്വീസില്‍ ഇരുന്നപ്പോള്‍ ചെയ്ത വിവിധ തോന്നിവാസങ്ങളുടെ പേരില്‍ താഴെ പറയുന്ന നടപടികള്‍ ഏറ്റുവാങ്ങി.
25/09/1982- സര്‍വ്വീസില്‍ നിന്ന് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.
04/12/81 – ല്‍ 6 മാസത്തേക്ക് ഇന്‍ക്രിമെന്റ് തടഞ്ഞു.
1.01.85 – വാര്‍ഷിക വേതന വര്‍ദ്ധനവ് 3 വര്‍ഷത്തേക്ക് തടഞ്ഞ് ഉത്തരവായി.
04.04. 92 മുതല്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.
17.06.94 ല്‍ അടുത്ത വാര്‍ഷിക വേതന വര്‍ദ്ധനവ് 1 വര്‍ഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.
26.07.94 – ലെ ഉത്തരവ് പ്രകാരം ഒരു Censure നല്‍കിയിട്ടുണ്ട്.
07.10. 94- അടുത്ത വാര്‍ഷിക വേതന വര്‍ദ്ധനവ് 1 വര്‍ഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.