കണ്ണൂര്‍> പുന്നോല്‍ ഹരിദാസന് വധക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ രേഷ്മ ജാമ്യത്തിലിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ബിജെപി നേതാവും. തലശേരി നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ അജേഷാണ് രേഷ്മയെ സ്വീകരിക്കാനെത്തിയത്.
ഇന്നലെയാണ് തലശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.തുട
ര്‍ന്ന് ജയിലില്‍ നിന്നും പുറത്തുവന്നപ്പോള്‍ സ്വീകരിക്കാന്‍ നേതാവ് എത്തുകയായിരുന്നു.രേഷ്മയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി-ആര്‍എസ്എസ് സംഘം നടത്തിയ കള്ളപ്രചരണം കൂടിയാണ് ഈ സംഭവത്തോടെ പൊളിഞ്ഞത്
പിണറായി- ന്യൂമാഹി പൊലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടാഴ്ച പ്രവേശിക്കരുത്, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം തുടങ്ങിയ നിബന്ധനകളാണ് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത് . 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് രേഷ്മ പുറത്തിറങ്ങിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നിജിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീടുവിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.