പെർത്ത്: MAP -T 20 –ക്രിക്കറ്റ് ടൂർണ്ണമെൻറ്നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മലയാളി അസോസിയേഷൻ ഓഫ് പെർത്തിന്റെ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് ക്രിക്കറ്റ് ടൂർണമെൻറ് 2022 ഏപ്രിൽ 23 ശനി കോക്കർ പാർക്ക്, കാനിങ്ടണിൽ വെച്ച് 12 30 pm ന് ശ്രീ. വർഗീസ് പുന്നയ്ക്കൽ ഉദ്ഘാടനം ചെയ്യും.
കൗൺസിലർ ശ്രീ: ഷാനവാസ് പീറ്റർ മുഖ്യാഥിതി ആയിരിക്കും.
വിജയികൾക്ക് റോളിംഗ് ട്രോഫിയും,$ 1000 പ്രൈസ് മണിയും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം $500, $250 പ്രൈസ് മണി സമ്മാനമായി നൽകുന്നതാണ്.കൂടാതെ ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ വിക്കറ്റ്, മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരീസ് ട്രോഫികളും നൽകുന്നതാണ്.
പെർത്തിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ളബുകളായ റോയൽ വാരിയേഴ്സ് ,വെബ്ളി വാരിയേഴ്സ്, മെയ്ലാൻഡ്സ് ഫ്രണ്ടസ് ക്ളബ്, റോയൽ ചലഞ്ചേഴ്സ്, പെർത്ത് ക്ളാസിക് ഇലവൻ, കേരള വാരിയേഴ്സ്, ഫയർ ഇലവൻസ്, സതേൺ സ്പാർട്ടൻസ് ,ലയൺസ് XI, കേരള സ്ട്രൈക്കേഴ്സ്, എന്നീ പത്തോളം ടീമുകൾ വിജയികൾക്കായുള്ള ട്രോഫിക്കുവേണ്ടി മാറ്റുരയ്ക്കും.
ഫുഡ് സ്റ്റാളും,ലൈവ് സ്കോർഇങ്ങും. വെസ്റ്റ്ഓസ്ട്രേലിയയുടെ രജിസ്ട്രേഷനുള്ള പ്രൊഫഷണലായ അമ്പയർമാരുടെ സാന്നിധ്യത്തിലായിരിക്കും ടൂർണമെൻറ് നടക്കുക. മലയാളി അസോസിയേഷൻ ഓഫ് പെർത്ത് നടത്തുന്ന ക്രിക്കറ്റ് ടൂർണമെൻറ് വിജയത്തിനായി പെർത്തിലെ എല്ലാം മലയാളികളെയും കാനിങ് ടൺ കോക്കർ പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡണ്ട് ശ്രീമതി അപർണ സുഭാഷ്, കോഡിനേറ്റർ ജോർജ് എന്നിവർ അറിയിച്ചു.