Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വാഹനത്തിന്‍റെ പേരില്‍ ആർഎസ്‌എസ്‌ അപവാദം പ്രചരിപ്പിക്കുന്നു; പാലക്കാട്ടെ സംഭവങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാൻ ശ്രമം: എം വി ജയരാജൻ

by News Desk
April 18, 2022
in KERALA
0
വാഹനത്തിന്‍റെ-പേരില്‍-ആർഎസ്‌എസ്‌-അപവാദം-പ്രചരിപ്പിക്കുന്നു;-പാലക്കാട്ടെ-സംഭവങ്ങളില്‍-നിന്ന്-ശ്രദ്ധതിരിക്കാൻ-ശ്രമം:-എം-വി-ജയരാജൻ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ > പാര്ടി കോണ്ഗ്രസിനെ അവഹേളിക്കാന് മറ്റൊന്നും കിട്ടാത്തതിനാലാണ് വാടകക്കെടുത്ത വാഹനത്തിന്റെ പേരില് അപവാദ പ്രചാരണം നടത്തുന്നതെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് പറഞ്ഞു. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തതും കൂടുതല് വാഹനങ്ങള് നല്കാന് തയ്യാറുള്ളതുമായ ഏജന്സിക്കാണ് കരാര് നല്കിയത്. ഏജന്സിയാണ് വാഹനങ്ങള് ഏര്പ്പാടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പാര്ടി നേതാക്കള്ക്കും പ്രതിനിധികള്ക്കുമായി 58 വാഹനങ്ങളാണ് വാടകക്കെടുത്തത്. ആരുടെയും രാഷ്ട്രീയം നോക്കിയിട്ടില്ല. 14 ഇന്നോവ, 22 ട്രാവലര്, 8 ടവേര, 14 ബസ് എന്നിവ 28 ഉടമകളില് നിന്നാണ് വാടകക്കെടുത്തത്. ട്രാവലര്, ടവേര, ബസുകള് എന്നിവ പ്രാദേശികമായാണ് എടുത്തത്. എയര്പോര്ട്ടില് സേവനം നടത്തുന്ന കാലിക്കറ്റ് ടൂര്സ് ആന്ഡ് ട്രാവല്സാണ് 14 ഇന്നോവ നല്കിയത്. ക്വട്ടേഷന് ക്ഷണിച്ചാണ് വാഹനങ്ങളെടുത്തത്. അതിനുശേഷവും സംസാരിച്ച് നിരക്കില് കുറവു വരുത്തിയശേഷമാണ് കരാറാക്കിയത്.

പാര്ടി കോണ്ഗ്രസ് ചരിത്ര സംഭവമായി മാറി. സിപിഐ എമ്മുകാരല്ലാത്തവര് പോലും പങ്കെടുത്താണ് പാര്ടി കോണ്ഗ്രസ് ഇത്രയും വലിയ വിജയത്തിലേക്ക് ഉയര്ന്നത്. ഇതില് ഇതുവരെ ഒരു കുറ്റവും കണ്ടെത്താന് ആര്ക്കും കഴിഞ്ഞിട്ടില്ല. ഈ വിജയത്തില് വിറളി പൂണ്ടവരാണ് വാഹനത്തിന്റെ പേരില് അപവാദം പ്രചരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് മാസ്റ്ററെ ഇതില് വലിച്ചിഴച്ചത് മനപൂര്വമാണ്. കണ്ണൂരില് പരിപാടി നടക്കുമ്പോള് കോഴിക്കാട് ജില്ലാ കമ്മിറ്റി വാഹനം വാടകക്കെടുക്കേണ്ട കാര്യമില്ല. പൊളിറ്റ് ബ്യൂറോ അംഗങ്ങള് ഉള്പ്പെടെയുള്ള ബംഗാളില് നിന്നുള്ള പ്രതിനിധികള്ക്ക് കൊച്ചി വിമാനത്താവളത്തില് നിന്ന് വരുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റി വാഹനം ഏര്പ്പെടുത്തിയിരുന്നു. പിബി അംഗങ്ങളാണ് കാറില് വന്നത്. പ്രതിനിധികള് ട്രെയിനിലാണ് വന്നത്. ജമ്മു കശ്മീരില്നിന്നുള്ള മൂന്ന് പേര്ക്ക് കോഴിക്കോട് വിമാനത്താവളത്തില് നിന്ന് വരാന് മലപ്പുറം ജില്ലാ കമ്മിറ്റി വാഹനം ഏര്പ്പെടുത്തിയിരുന്നു. വാടക കണ്ണൂരില് നിന്നാണ് നല്കിയത്. ഉടമകളെ ആരെയും അറിയില്ല. ട്രാവല് ഏജന്സിയുമായി മാത്രമാണ്ڋസംഘാടക സമിതിക്ക് ബന്ധമുള്ളത്.

യെച്ചൂരി പാര്ടി കോണ്ഗ്രസ് ദിവസങ്ങളില് ഉപയോഗിച്ച വാഹനം കെഎല് 13 എആര് 2707 നമ്പറിലുള്ളതാണ്. എയര്പോര്ട്ടില് ഇറങ്ങിയ നേതാക്കളെ കണ്ണൂരിലെത്തിക്കാന് ഏജന്സി വേറെയും വാഹനങ്ങള് ഉപയോഗിച്ചിട്ടുണ്ട്. ഇതില് യെച്ചൂരി വന്നുവെന്നു പറയുന്ന വാഹനം രാഷ്ട്രപതിയുടെ ഏഴിമല സന്ദര്ശനത്തില് വാഹനവ്യൂഹത്തില് ഉള്പ്പെട്ടതാണ്. ഉന്നത സൈനികോദ്യോഗസ്ഥര്ക്ക് സഞ്ചരിക്കാനും ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.

ബിജെപി നേതാവ് എ എന് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനത്തിന്റെ പന്തല് കണ്ണൂരില് പല തവണ സിപിഐ എം പരിപാടികള്ക്ക് ഉപയോഗിച്ചിട്ടുണ്ട്. വാഹനങ്ങള്, പന്തല്, ലൈറ്റ് ആന്ഡ് സൗണ്ട് തുടങ്ങിയവ വാടകക്കെടുക്കുന്നതില് രാഷ്ട്രീയം നോക്കാനാവില്ല. പാര്ടി കോണ്ഗ്രസ് ആവശ്യത്തിന് ഓടിയ വാഹനങ്ങളില് കോണ്ഗ്രസ്, ബിജെപി അനുഭാവികളുടേത് ഉണ്ടായിരുന്നു.

കണ്ണൂര് ജില്ലയിലെ നാലു പേര് ഉള്പ്പെടെ സംസ്ഥാനത്തെ ഒമ്പതു സിപിഐ എം പ്രവര്ത്തകരെ കൊലപ്പെടുത്തിയ എസ്ഡിപിഐയുമായി ഒരു സന്ധിയും ഉണ്ടാവില്ല. ആര്എസ്എസിനെയും എസ്ഡിപിഐയെയും ഒരു പോലെ എതിര്ക്കുന്ന പാര്ടിയാണ് സിപിഐ(എം). വര്ഗ്ഗീയ കലാപം കേരളത്തിലുംസൃഷ്ടിക്കാന് ശ്രമിക്കുന്ന ആര്എസ്എസ്സിനും എസ്ഡിപിഐക്കുമെതിരെ വ്യാപകമായ ജനവികാരം ഉയര്ന്നുവരികയുണ്ടായി. കേരളത്തില് വര്ഗ്ഗീയകലാപം ഉണ്ടാക്കാന് നോക്കേണ്ടെന്ന് വര്ഗ്ഗീയശക്തികള്ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്കിയ താക്കീത് വൈറലായിട്ടുണ്ട്. അതില് വിറളിപൂണ്ട ആര്എസ്എസ് പാലക്കാട്ടെ സംഭവങ്ങളില് നിന്ന് ശ്രദ്ധതിരിക്കാനാണ് കള്ളപ്രചാരണമെന്നും എം വി ജയരാജന് പറഞ്ഞു.

Previous Post

ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധം; യുപി സര്‍ക്കാര്‍

Next Post

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെഎസ്ആര്‍ടിസി-ജീവനക്കാര്‍ക്ക്-ശമ്പളം-ഇന്ന്-തന്നെ-വിതരണം-ചെയ്യും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.