പാലക്കാട് > എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊലക്കേസിൽ മൂന്നു പ്രതികൾ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണൻ, ആറുമുഖൻ എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. പ്രതികളെല്ലാം ആർഎസ്എസ്–- ബിജെപി ബന്ധമുള്ളവരാണ്.
ഇവർ കൊലപാതകശേഷം രക്ഷപെട്ട കാർ കഞ്ചിക്കോട് ഉപേക്ഷിച്ച് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകികൾക്ക് സഞ്ചരിക്കാൻ കാർ വാടകയ്ക്ക് എടുത്ത രമേശാണ് പിടിയിലായതെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വൈകിട്ട് വാർത്താ സമ്മേളനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത് പൊലീസ് ഔദ്യേഗികമായി സ്ഥിരീകരിക്കുമെന്നാണ് വിവരം.