മുക്കം > കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നര വയസുകാരി മരിച്ചു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങിൽ ബിജുവിൻ്റെ മകൾ ദേവികയാണ് മരിച്ചത്. ഞായർ വൈകിട്ടാണ് സംഭവം. ആദ്യം തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. രാത്രി 11 ഓടെ മരിച്ചു.