തിരുവനന്തപുരം > തിരുവനന്തപുരം എൻജിനീയറിങ് കോളേജ് വിദ്യാർഥി ശ്യാമള്‍ മണ്ഡലിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ. രണ്ടാം പ്രതി മുഹമ്മദ് അലിക്കാണ് ജീവപര്യന്തം തടവും 10,10,000 രൂപ പിഴയും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചത്. ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തി 17 വർഷത്തിന് ശേഷമാണ് വിധി.