തിരുവനന്തപുരം > ഡൽഹിയിൽ സമരം ചെയ്ത കർഷകരെ അധിക്ഷേപിച്ച് ബിജെപി എം.പി സുരേഷ് ഗോപി. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നില്‍ അമര്‍ഷമുണ്ടെന്നും തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെടുമെന്നുമാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള വിഷുകൈനീട്ടം പരിപാടിയില്‍ പ്രസംഗിച്ചത്. പിന്‍വലിച്ച നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും പ്രസംഗത്തില്‍ സുരേഷ് ഗോപി പറയുന്നു. കർഷകരെ അധിക്ഷേപിച്ചുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശം വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.