ബിസ്ക്കറ്റ് പോലുള്ള പലഹാരങ്ങള്‍ നമുക്കേവര്‍ക്കും പ്രിയങ്കരമാണ്. പലതരം ബിസ്ക്കറ്റുകള്‍ നാം കഴിക്കാറുമുണ്ട്. ചോക്ലേറ്റ് തരികളുള്ളതും മറ്റ് വസ്തുക്കള്‍ ചേര്‍ത്തതുമായ ബിസ്ക്കറ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരം തന്നെ. ഇവിടെയും അത്തരത്തില്‍ ആസ്വദിച്ചുള്ള ഒരു ബിസ്ക്കറ്റ് തീറ്റ തന്നെയായിരുന്നു നടന്നത്. പക്ഷെ സംഗതി സോഷ്യല്‍ മീഡിയയിലിപ്പോള്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നു
ബിസ്കറ്റ് കഴിച്ച യുവതി, പക്ഷെ താന്‍ കഴിച്ചത് ഉറുമ്പുകളെയായിരുന്നുവെന്ന് പിന്നീടാണറിഞ്ഞത്.
ബിസ്ക്കറ്റില്‍ വിതറിയിരുന്നത് മധുര വിഭവമല്ലെന്നും കറുത്ത ഉറുമ്പുകളാണെന്നും സൂക്ഷ്മ നോട്ടത്തില്‍ അവര്‍ തിരിച്ചറിയുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ യുവതി തന്നെ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. ബിസ്ക്കറ്റില്‍ നിറയെ ഉണ്ടായിരുന്ന ഉറുമ്പുകളേയും അവര്‍ വീഡിയോയില്‍ സൂം ചെയ്ത് കാണിക്കുന്നുണ്ട്
രണ്ട് ബിസ്ക്കറ്റ് താനിപ്പോഴെ കഴിച്ചിട്ടുണ്ടെന്നും അവര്‍ സങ്കടത്തോടെ പറയുന്നു. നിരവധി കൗതുകകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാനായി.
പലരും തങ്ങള്‍ക്കും ഇത്രത്തില്‍ അമളി സംഭവിച്ചിട്ടുണ്ടെന്ന് അനുഭവങ്ങള്‍ വിശദീകരിച്ച് പ്രതികരിക്കുകയായിരുന്നു