നേരത്തേ ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിൻ്റെ ഫോണിൽ നിന്ന് പുറത്ത് വന്ന ചില രേഖകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ചില ജീവനക്കാരെ ചോദ്യം ചെയ്യാനായി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ആ അപേക്ഷയുടെ പകർപ്പ് മാധ്യമങ്ങൾ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.