മാള > ഒന്നരക്കോടി രൂപയുടെ മയക്കുമരുന്നുമായി മാളയിലെ യുവമോർച്ച നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യുവമോർച്ച നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമ സഹായം നൽകുന്നത് മാളയിലെ ബിജെപി നേതൃത്വമാണ്.
ഈ ലഹരി മാഫിയ ക്രിമിനൽ സംഘങ്ങളെ ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞ ദിവസങ്ങളിൽ മാളയിലും കുഴുരിലും സിപിഐ എം ഓഫീസുകളും പ്രചാരണ സാമഗ്രികളും നശിപ്പിച്ചത്. യുവാക്കൾക്ക് പണവും മയക്കു മരുന്നും നൽകി നാടിന്റെ ക്രമ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ബിജെപി, ആർഎസ്എസ് നേതൃത്വത്തിനെതിരെ ജനാധിപത്യ സമൂഹം ഉണരണം. ഡിവൈ എഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.