പാലക്കാട്> പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിക്കുന്നതിൽ നീക്കത്തിൽ പ്രതിഷേധിച്ച് ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഭീമമായ തുക ടോളായി ഈടാക്കുന്നതില് പ്രതിഷേധിച്ചാണ് പ്രതിഷേധം. ടോൾ പിരിവിൽ പ്രതിഷേധിച്ച് തൃശൂർ – പാലക്കാട്, തൃശൂർ – ഗോവിന്ദാപുരം റൂട്ടിലെ സ്വകാര്യ ബസുകൾ സർവീസുകൾ ചെവ്വാഴ്ച നിർത്തിയിരുന്നു.
ചൊവ്വ രാവിലെ പത്തിനാണ് സ്വകാര്യ ബസുകളിൽനിന്ന് ടോൾ പിരിക്കാൻ തുടങ്ങിയത്. കേന്ദ്രസർക്കാരിന് കീഴിലുള്ള ദേശീയപാത അതോറിറ്റിയാണ് ടോൾ പിരിക്കുന്നത്.















