കൊച്ചി> സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കെ വി തോമസിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭീഷണി. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഐ എം സെമിനാറിൽ പങ്കെടുക്കൂ എന്ന് സുധാകരൻ ഡൽഹിയിൽ പറഞ്ഞു.
വിലക്കു ലംഘിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇതെല്ലാം കെ സുധാകരനും ബാധകമാണ്. പാർട്ടിക്കു പുറത്തെങ്കിൽ പുറത്ത് എന്ന് തീരുമാനിച്ചാൽ മാത്രമേ കെ വി തോമസിന് സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനാകൂ- സുധാകരൻ പറഞ്ഞു.
സെമിനാറിൽ കെ വി തോമസ് പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നും രാവിലെയും അദ്ദേഹത്തോടു സംസാരിച്ചിരുന്നെന്നും സുധാകരൻ കൂട്ടിചേർത്തു.