തിരുവനന്തപുരം> നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയിലേക്ക്. കേസില്‍ അടുത്തൊന്നും വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് കാട്ടിയാണ് ജാമ്യം തേടിയത്.
കേസിലെ നാലാം പ്രതി വി പി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസില്‍ ജയിലില്‍ കഴിയുന്ന ഒരേ ഒരു പ്രതി പള്‍സര്‍ സുനിയാണ്. കേസിന്റെ വിചാരണ നീണ്ടു പോവുകയാണെന്നും അഞ്ച് വര്‍ഷമായി ജയിലിലാണെന്നും ചൂണ്ടികാണിച്ചായിരുന്നു വിജീഷും ജാമ്യം തേടിയത്.