കോഴിക്കോട് > കോഴിക്കോട് കുററ്യാടിക്കടുത്ത് നവവരന് മുങ്ങി മരിച്ചു. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. റിജിലും ഭാര്യയും പുഴയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാര്‍ച്ച് 14നായിരുന്നു ഇവരുടെ വിവാഹം. കുറ്റ്യാടി പുഴയുടെ ചവറം മൂഴി ഭാഗത്താണ് സംഭവം.
ഫോട്ടോഷൂട്ടിനിടെയാണ് നവദമ്പതിമാര്‍ ഒഴുക്കില്പ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ അപകടം ഫോട്ടോഷൂട്ടിനിടെയല്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.