യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ ചുരുക്കമാണ്. പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും, അവിടുത്തെ കാലാവസ്ഥ അനുഭവിക്കാനും, ഭക്ഷണ വൈവിധ്യങ്ങൾ രുചിക്കാനും, ഇഷ്ടംപോലെ ഫോട്ടോയെടുക്കാനും ആർക്കാണ് താല്പര്യം ഇല്ലാത്തത്? നമ്മുടെ രാജ്യത്ത് തന്നെ സന്ദർശിക്കേണ്ട ഇടങ്ങൾ നിരവധിയാണ്. ചിലർ കാശ്മീരിലേക്ക് വച്ചുപിടിക്കുമ്പോൾ, ചിലർക്ക് നോർത്ത് ഈസ്റ്റിലെ സ്ഥലങ്ങൾ കാണാനാവും താല്പര്യം. ചിലർക്ക് ഒഡിഷയിലെ ബീച്ചുകൾ തങ്ങളെ മാടി വിളിക്കുന്നതുപോലെ തോന്നുമ്പോൾ ചിലർക്ക് കേരളത്തിന്റെ പച്ചപ്പാണ് ഏറെ ആകർഷണീയം. എന്നാൽ സ്ഥിരം ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾക്ക് പകരം ഒരല്പം വെറൈറ്റി പിടിച്ചാലോ? നമ്മുടെ രാജ്യത്തെ ചില ഇടങ്ങൾ വെറൈറ്റിയാണ്. ഈ സ്ഥലങ്ങൾ ‘അവസാന സ്ഥലങ്ങൾ’ എന്ന പേരിലാണ് പ്രസിദ്ധം. ഈ സ്ഥലങ്ങളെ പരിചയപ്പെടാം.