കൊച്ചി
ജീവൻരക്ഷാ മരുന്നിന് കേന്ദ്ര സർക്കാർ വർധിപ്പിച്ച വില പ്രാബല്യത്തിൽ. രാജ്യത്തെ മരുന്നുവിപണിയുടെ 17 ശതമാനവും കൈയ്യാളുന്ന കേരളത്തിന് നടപടി കൂടുതൽ ദോഷകരമാകും. ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്റിന് 3750 വരെയും ഡയാലിസിസ് മരുന്നിന് 4500 വരെയും കൂടും. പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച തുടങ്ങിയവയ്ക്കുള്ള അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ എന്നിവയ്ക്കും തീവിലയാകും.
പാരസെറ്റമോൾ 10 എണ്ണത്തിന് 11.70, അസിത്രോമൈസിൻ ഒന്നിന് 26.4, അമോക്സിലിൻ 7.8, സിട്രിസ് 1.87 രൂപയായും വർധിച്ചു.
നിലവിൽ 16 ശതമാനം മരുന്നിനാണ് വിലനിയന്ത്രണമുള്ളത്. ഇവയുടെ വില കൂട്ടാൻ എൻപിപിഎ അനുവദിക്കണം. മൊത്തവില സൂചികയുടെകൂടി ടിസ്ഥാനത്തിലാണിത്. കഴിഞ്ഞവർഷം 0.5 ശതമാനവും 2020ൽ രണ്ടുശതമാനവും വില വർധിപ്പിച്ചിരുന്നു.