കൊച്ചി > ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഫിയോക്. ദുൽഖറുമായി വീണ്ടും സഹകരിക്കാൻ ഫിയോക് തീരുമാനിച്ചു. ഒടിടിക്ക് സിനിമ നൽകിയതുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ ഓഫീസ് നൽകിയ വിശദീകരണം തൃപ്തികരമാണെന്നും ഫിയോക് വ്യക്തമാക്കി.
ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കുമാണ് ഫിയോക് വിലക്ക് ഏർപ്പെടുത്തിയത്. ദുൽഖർ സൽമാൻ നിർമിച്ച ‘സല്യൂട്ട്’ എന്ന സിനിമ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നായിരുന്നു നടപടി. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമിച്ചത്.