കൊച്ചി> സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭയിലെ പാർടി നേതാവുമായ എളമരം കരീമിനെതിരെ അക്രമണത്തിന് ആഹ്വാനം ചെയ്ത ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകൻ വിനു വി ജോണിന്റെ തൊഴിലാളി വിരുദ്ധത തുറന്ന് കാട്ടി തുറന്ന് കാട്ടി സോഷ്യൽ മീഡിയ.
ഏഷ്യാനെറ്റ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിന്റെ പിന്മുറക്കാരനായ വിനു വി ജോണിന് ഇടത് സംഘടനകള്‍ നടത്തുന്ന സമരങ്ങളോട് മാത്രമെ വിരോധമുള്ളൂ എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ഉയര്‍ന്നത്. ബിജെപി നേതാവ് വി വി രാജേഷിന് സമര പന്തലിൽ എത്തി ഐക്യം പ്രകടപിക്കുന്ന വിനുവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായത്. മറ്റ് സമരങ്ങളെ പുച്ഛത്തോടെ കാണുന്ന വിനുവിന് ബിജെപി സമരത്തിൽ പങ്കെടുക്കാൻ യാതൊരു മടിയുമില്ലെന്ന് ചിത്രം വ്യക്തമാക്കുന്നു.
വിനു വി ജോണിനെ തൊഴിലാളി സംഘടനകൾ തെറ്റിദ്ധരിക്കരുത്. അദ്ദേഹം സമരവിരോധിയൊന്നും അല്ല. ബി ജെ പി നേതാവ് വി വി രാജേഷിന്റെ സമരപ്പന്തലിൽ പോയി ഐക്യം പ്രകടിപ്പിച്ചയാളാണ്. ഇപ്പോഴത്തെ സമരം പക്ഷേ അയാളുടെ പക്ഷത്തിന്റേതല്ല, അത്രയേയുള്ളു എന്ന് മാധ്യമപ്രവർത്തകൻ ഹർഷൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളി വിനു വി ജോണല്ല, ബി ജെ പി നേതാവ് രാജീവ് ചന്ദ്രശേഖറാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളി കേസരി ബാലകൃഷ്ണപിള്ളയല്ല, ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറാന്നെന്ന് ‘ഏഷ്യാനെറ്റ് ദേശീയതാ’ അസ്കിതയുള്ള വിനുവിന്റെ ‘ചില’ ശിഷ്യഗണങ്ങളേയും ഓർമ്മിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ തന്നെയാണ് ഏഷ്യാനെറ്റ്, ഞാൻ തന്നെയാണ് മനോരമ എന്നൊക്കെ തോന്നുതരത്തിലേക്ക് യുക്തി ചിന്ത നഷ്ടപ്പെടുന്നവർ, വെറും ഒരു മാസത്തെ നോട്ടീസ് പിരീഡിൽ ജോലി നഷ്ടപ്പെടുന്ന വെറും തൊഴിലാളികളാണെന്ന് മറക്കരുതെന്ന് മാധ്യമ പ്രവർത്തക കെ കെ ഷാഹിനയും വ്യക്തമാക്കി.