Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഹിന്ദു അല്ലെങ്കിൽ ഒരു കലാകാരിക്ക്‌ ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ കഴിയില്ലേ?; മൻസിയയ്‌ക്ക്‌ അവസരം നിഷേധിച്ചതിൽ പ്രതിഷേധവുമായി ടി എം കൃഷ്‌ണ

by News Desk
March 29, 2022
in KERALA
0
ഹിന്ദു-അല്ലെങ്കിൽ-ഒരു-കലാകാരിക്ക്‌-ക്ഷേത്രത്തിൽ-നൃത്തം-ചെയ്യാൻ-കഴിയില്ലേ?;-മൻസിയയ്‌ക്ക്‌-അവസരം-നിഷേധിച്ചതിൽ-പ്രതിഷേധവുമായി-ടി-എം-കൃഷ്‌ണ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ നർത്തകി മൻസിയക്ക് അവസരം നിഷേധിച്ചതിൽ പ്രതിഷേധവുമായി പ്രശസ്ത സംഗീതജ്ഞൻ ടി എം കൃഷ്ണ. അഹിന്ദുവെന്ന പേരിലാണ് മലപ്പുറം സ്വദേശിനിയായ മൻസിയക്ക് അവസരം നിഷേധിച്ചത്. തികച്ചും ദൗർഭാഗ്യകരമായ സംഭവമാണിതെന്ന് ടി എം കൃഷ്ണ ട്വീറ്റ് ചെയ്തു. അഹിന്ദു ആയതുകൊണ്ട് ഒരു കലാകാരിക്ക് ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ കഴിയില്ലേ?. അങ്ങേയറ്റം സങ്കുചിതമാണിത്. ഓരോ പടിയായി ഈ രാജ്യത്തെ തകർത്തുകൊണ്ടിരിക്കുകയാണ് നമ്മൾ – കൃഷ്ണ ട്വീറ്റ് ചെയ്തു.

നൃത്തോത്സവത്തിൽ ഏപ്രിൽ 21ന് തന്റെ പരിപാടി ചാർട്ട് ചെയ്തിരുന്നതായി കലാമണ്ഡലത്തിൽ ഭരതനാട്യം ഗവേഷകയായ വി പി മൻസിയ ഫേസ് ബുക്കിൽ കുറിച്ചു. പിന്നീട് പരിപാടി നടത്താൻ സാധിക്കില്ലെന്ന് ക്ഷേത്ര ഭാരവാഹി വിളിച്ചറിയിച്ചു. അഹിന്ദു ആയതുകാരണം കളിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചത്. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് മാറിയോയെന്നും ചോദിച്ചു. വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഇതേ കാരണത്താൽ നൃത്താവസരം നഷ്ടമായി. കേരളത്തിൽ ഇതിനു മാറ്റം വരണമെന്ന ചിന്തയിലാണ് തുറന്നെഴുതിയതെന്ന് മൻസിയ ദേശാഭിമാനിയോട് പറഞ്ഞു. ഇടതുപക്ഷ സർക്കാർ അതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേശീയ സംഗീത, നൃത്ത, വാദ്യ ഉത്സവം ക്ഷേത്രത്തിനകത്തെ വേദികളിൽ നടക്കുന്നതിനാൽ അനുഷ്ഠാനങ്ങൾക്ക് വിധേയമായേ നടത്താനാവൂവെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അറിയിച്ചു. ഹിന്ദുക്കൾക്കേ ക്ഷേത്രത്തിനകത്ത് പ്രവേശനമുള്ളൂ. നൃത്ത, വാദ്യ, സംഗീത, കഥകളി കലാകാരന്മാർക്കെല്ലാം ഇതു ബാധകമാണ്. അപേക്ഷ ക്ഷണിച്ച പത്ര പരസ്യത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തർക്ക വിഷയമായ അപേക്ഷയിൽ അഹിന്ദുവെന്ന് രേഖപ്പെടുത്താത്തതിനാൽ വിദഗ്ധസമിതി ആദ്യം പരിഗണിച്ചു. കലാകാരന്മാരിൽനിന്ന് കച്ചീട്ട് വാങ്ങുന്നതിനുള്ള നടപടികൾ എടുത്തപ്പോഴാണ് അവർ ഹിന്ദു അല്ലെന്നും സാക്ഷ്യപത്രം നൽകാൻ കഴിയില്ലെന്നും അറിയിച്ചത്. ആചാരങ്ങളും നിയമങ്ങളും പാലിക്കാൻ ബാധ്യതയുള്ളതിനാലാണ് അപേക്ഷ നിരാകരിക്കേണ്ടി വന്നതെന്നും ദേവസ്വം അറിയിച്ചു.

2014ൽ കൂടൽമാണിക്യ ഉത്സവത്തിന് കുടിവെള്ള വിതരണോദ്ഘാടനത്തിന് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ ക്ഷേത്ര മതിലിന് അകത്തു കയറി. അവർ അഹിന്ദു ആയതിനാൽ ഉത്സവം നിർത്തി ശുദ്ധി കർമങ്ങൾ ചെയ്യേണ്ടിവന്നു. അവരുടെ പേരിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്തു. ഈ കമ്മിറ്റി വന്ന ശേഷമാണ് വിഷയം ചർച്ച ചെയ്ത് കേസ് രാജിയായത്.

Previous Post

“ഒരുത്തീ’ നവ്യക്കൊപ്പം കണ്ട് കുടുംബശ്രീ പ്രവർത്തകർ

Next Post

അക്കാഫ് കാർണിവൽ 2022 സമാപിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അക്കാഫ്-കാർണിവൽ-2022-സമാപിച്ചു

അക്കാഫ് കാർണിവൽ 2022 സമാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.