ആര്ആര്ആറിനെ പുകഴ്ത്തി അല്ലു അര്ജുന്. ട്വിറ്ററിലൂടെയാണ് അല്ലു ചിത്രത്തിനെ പ്രശംസിച്ചത്. ”എല്ലാവരും വളരെ ഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചത്. എല്ലാം കൊണ്ടും ആര്ആര്ആര് വളരെ മികച്ച ഒരു സിനിമയാണ്. രാം ചരണ് തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോള് കാഴ്ച വെച്ചിരിക്കുന്നത്. രാം ചരണിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നിയെന്നും അല്ലു അര്ജുന് ട്വിറ്ററില് കുറിച്ചു.
മികച്ച പ്രതികരണമാണ് ആര്ആര്ആറിന് ലഭിക്കുന്നത്. ജൂനിയര് എന്ടിആറും രാംചരണും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് കൂടാതെ പോര്ച്ചുഗീസ്, കൊറിയന്, ടര്ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളിലാണ് പുറത്ത് വന്നിരിക്കുന്നത്. റാം ചരണും ജൂനിയര് എന്.ടി.ആറും പ്രധാന വേഷത്തില് എത്തുന്ന ചിത്രത്തില് ആലിയ ഭട്ടാണ് നയിക. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്സണ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
550 കോടി മുതല് മുടക്കില് ഒരുക്കിയിരിക്കുന്ന ചിത്രം നിര്മിച്ചിരിക്കുന്നത് ഡിവിവി ദാനയ്യയാണ്. എഡിറ്റിംഗ് ശ്രീകര് പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില് കുമാറും നിര്വഹിക്കുന്നു. സംഗീതം എം.എം കീരവാണി, റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 550 കോടി രൂപയില് ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല് സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്.