കോഴിക്കോട് > കോ – ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് നേതൃത്വത്തിൽ നിന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ മാറ്റിയിട്ടില്ലെന്ന് സിഐസി നേതൃത്വം. അതേസമയം സിഐസി ഭരണഘടനാഭേദഗതി ചെയ്തതായി സിഐസി അംഗീകരിച്ചിട്ടുണ്ട്. മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണമുള്ള കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) തലപ്പത്തുനിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം)പ്രസിഡന്റ് ജിഫ്രി തങ്ങളെ മാറ്റാൻ ഭരണഘടന ഭേദഗതി ചെയ്തതായി ദേശാഭിമാനി കഴിഞ്ഞ ദിവസം വാർത്ത പ്രസിഡദ്ധീകരിച്ചിരുന്നു. ഇത് നിഷേധിച്ചുള്ള വാർത്താകുറിപ്പിലാണ് സിഐസി ദേഗതി സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാൽ ഇത് ജിഫ്രിതങ്ങളെ മാറ്റാനല്ലെന്നാണ് അവകാശവാദം. ഭാവിയിൽ സമസ്ത പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മുശാവറ അംഗങ്ങൾ എന്നിവർക്ക് സിഐസി ഉപദേശകനാകാവും വിധമാണ് ഭേദഗതി. ജനറൽ ബോഡിയിൽ ഒറ്റ പ്രതിനിധിയുടെ എതിർപ്പേയുണ്ടായുള്ളു. സിഐസിക്ക് മുസ്ലിംലീഗിനോട് രാഷ്ട്രീയ ചായ്വുണ്ട്. സമസ്തയോട് ആദർശബന്ധമേയുള്ളു. ഇക്കാര്യത്തിൽ ‘ദേശാഭിമാനി’ക്ക് മറ്റ് അജൻഡയാണെന്നും വാർത്താകുറിപ്പിൽ സിഐസി ആരോപിച്ചു.