കോട്ടയം> കോട്ടയം മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് ഇനി സമയ പരിധിയില്ലാതെ പ്രവേശിക്കാം. വിദ്യാർത്ഥികൾക്ക് ഏത് സമയത്തും പ്രവേശിക്കാനും പുറത്ത് പോകാനും അനുമതി നൽക്കാൻ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. നിലവിൽ രാത്രി 9.30 വരെ മാത്രമായിരുന്നു ഹോസ്റ്റലിലെ പ്രവേശനം അനുവധിച്ചിരുന്നത്.
എസ്എഫ്ഐ യൂണിറ്റ് കമ്മറ്റിയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ഹോസ്റ്റലിലെ സമയ നിബന്ധന പിൻവലിക്കാൻ അധികൃതർ തയ്യാറായത്. അത്യാഹിത വിഭാഗം ഡ്യൂട്ടി ഉള്ളപ്പോഴും മറ്റും ഹോസ്റ്റലിലെ സമയ നിബന്ധന വിദ്യാർത്ഥികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനെതിരെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തുകയും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നിവേദനം നൽകുകയും ചെയ്തിരുന്നു.