ലോസാഞ്ചലസ് > മികച്ച നടനുള്ള 94 ാമത് ഓസ്കർ പുരസ്കാരം വിൽ സ്മിത്തിന്. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മികച്ച നടി ജെസിക്ക ചസ്റ്റെയ്ൻ. “ദ് ഐസ് ഓഫ് ടാമി ഫെയ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മൂന്ന് തവണ ഓസ്കർ നോമിനേഷൻ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്കർ കൂടിയാണിത്.
‘കോഡ’ യാണ് മികച്ച ചിത്രം. സംവിധാനം, തിരക്കഥ, സഹനടൻ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങൾ ‘കോഡ’ നേടി. ഷാൻ ഹേഡെർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ബധിരരായിരുന്നു. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായിക.
മികച്ച നടി- ജെസിക്ക ചസ്റ്റന് (ദ ഐയ്സ് ഓഫ് ടമ്മി ഫായേ), നടന്- വില്‍ സ്മിത്ത് (കിങ് റിച്ചാര്‍ഡ്), സംവിധായിക/ സംവിധായകന്- ജെയിന് കാമ്പയിന് (ദ പവര്‍ ഓഫ് ദ ഡോഗ്), ഗാനം – ബില്ലി എലിഷ്, ഫിന്നെസ് ഒ കോനല്‍ (നോ ടൈം ടു ഡൈ), ഡോക്യുമെന്ററി ചിത്രം- സമ്മര്‍ ഓഫ് സോള്‍, ചിത്രസംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍), സംഗീതം (ഒറിജിനല്‍)- ഹാന്‍സ് സിമ്മര്‍ (ഡ്യൂണ്‍), അവലംബിത തിരക്കഥ- സിയാന് ഹെഡെര്‍ (കോഡ), തിരക്കഥ (ഒറിജിനല്‍)- കെന്നത്ത് ബ്രാന (ബെല്‍ഫാസ്റ്റ്), ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ ലോംഗ് ഗുഡ്ബൈ, വസ്ത്രാലങ്കാരം- ജെന്നി ബെവന് (ക്രുവല്ല), അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്), സഹനടന്‍- ട്രോയ് കൊട്സര് (കോഡാ), ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍, ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- എന്‍കാന്റോ, മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്), വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്സര് (ഡ്യൂണ്‍), ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്കറ്റ് ബോള്‍, ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍), അനിമേറ്റഡ് ഷോര്‍ട് ഫിലിം ‘ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍’, സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി, പ്രൊഡക്ഷന്‍ ഡിസൈന്‍ ഡ്യൂണ്‍, ചിത്രസംയോജനത്തിനുള്ള ഓസ്കര് ജോ വാക്കര്‍ (ഡ്യൂണ്‍), മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്ട്ലെറ്റ് എന്നിവര്‍ മികച്ച ശബ്ദത്തിനുള്ള പുരസ്കാരം നേടി.