കൊച്ചി: സംവിധായകന് മനീഷ് കുറുപ്പ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ‘വെള്ളരിക്കാപ്പട്ടണം’ ഏപ്രില്‍ 8 ന് തിയേറ്ററില്‍ റിലീസ് ചെയ്യും. പുതുമയുള്ള പ്രമേയവുമായി കുടുംബ സദസ്സുകളിലേക്കെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ലക്ഷക്കണക്കിന് സംഗീത ആസ്വാദകരുടെ മനം കവര്‍ന്ന പാട്ടുകളായിരുന്നു. ഇതിനിടെ ചിത്രത്തിനെതിരെയും സംവിധായകനെതിരെയും മലയാളസിനിമയിലെ ഒരു പ്രബല വിഭാഗം നടത്തിയ പ്രതിരോധങ്ങളെ അതിജീവിച്ചുകൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ സെന്സറിംഗും അനുബന്ധപ്രവര്‍ത്തനങ്ങളും ഇതേപേരില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമയുടെ താരങ്ങളും അണിയറപ്രവര്‍ത്തകരും തടയാന്‍ ശ്രമിച്ചിരുന്നു. സംവിധായകനെതിരെ ഭീഷണിയും ഉയര്‍ത്തിയിരുന്നു.
മുൻ മന്ത്രിമാരായ ഷൈലജ ടീച്ചറും, വി എസ് സുനിൽ കുമാറും ഈ സിനിമയുടെ ഭാഗം ആയി മാറുന്നു. ചുരുക്കം അണിയറ പ്രവർത്തകരെ മാത്രം ഏകോപിപ്പിച്ചുകൊണ്ട് മലയാളത്തിൽ ഇന്നുവരെ പരിചിതമല്ലാത്ത ഫ്രീ പ്രൊഡക്ഷൻ ഷൂട്ടിംഗ് എന്ന രീതിയിൽ ആണ് സിനിമ ചിത്രീകരിച്ചത്..
ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന് ടോണി സിജിമോനാണ് നായകന്.സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന പളുങ്ക്, മാടമ്പി, ചോട്ടാമുംബൈ,മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന് സിനിമയിലേക്കെത്തുന്നത്. ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന് ചേര്‍ത്തല, എം ആര് ഗോപകുമാര്‍, കൊച്ചുപ്രേമന്, ജയകുമാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ബാനര്‍-മംഗലശ്ശേരില്‍ മൂവീസ്, ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന,ഗാനരചന-കെ ജയകുമാര്‍ ഐ.എ.എസ്, മനീഷ് കുറുപ്പ്. സംവിധാനസഹായികള്‍-വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇര്ഫാന് ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്, കളറിസ്റ്റ് – മഹാദേവന്, സി ജി-വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍-സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്-ബാലു പരമേശ്വര്‍, പി ആര് ഒ – പി ആര് സുമേരന്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, സൗണ്ട് ഡിസൈന്‍-ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം-ശങ്കര്‍ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.