തിരുവനന്തപുരം> സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം. സഹകരണ രജിസ്ട്രാറാണ് പ്രവര്‍ത്തന ഉത്തരവിറക്കിയത്. ശനിയാഴ്ച്ച പൂര്‍ണമായും ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്.
തിങ്കള്‍, ചൊവ്വ ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് ശനി, ഞായര്‍ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറക്കിയത്.