ഇസ്ലാമാബാദ്
അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ രാജിവച്ച് പുറത്തുപോകണമെന്ന പ്രതിപക്ഷം ആവശ്യം തള്ളി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കീഴടങ്ങില്ലെന്നും പൊരുതുമെന്നും പ്രധാനമന്ത്രിയുടെ ഒഫീസ് പ്രസ്താവന ഇറക്കി. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട നടപടിക്ക് വെള്ളിയാഴ്ച പാക് പാർലമെന്റ് ചേരും. വോട്ടെടുപ്പിന് ഏഴു ദിവസം എടുത്തേക്കുമെന്നാണ് വിവരം. 172 വോട്ടാണ് ഭൂരിക്ഷം തെളിയിക്കാൻ വേണ്ടത്. പ്രതിപക്ഷത്തിന് 162 സീറ്റാണുള്ളത്. ഇമ്രാൻ ഖാന്റെ പാർടിയിലെ ഇരുപതോളം എംപിമാർ പ്രതിപക്ഷത്തെ പിന്തുണയ്ക്കും. ഈ മാസം ആദ്യമാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം സമർപ്പിച്ചത്.