തിരുവനന്തപുരം> സിപിഐ എം പാർടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ ശശി തരൂർ എംപി പങ്കെടുക്കില്ല. സെമിനാറിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. തരൂർ സെമിനാറിൽ പങ്കെടുത്താൽ രാജിവെക്കുമെന്ന കെ സുധാകരന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.
സിപിഐ എം പരിപാടികളിൽ നേതാക്കൾ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയിരുന്നു. എന്നാൽ പാർട്ടി കോൺഗ്രസ് വേദിയിൽ താൻ പങ്കെടുക്കുമെന്നും വിലക്ക് ഏർപ്പെടുത്തിയാൽ സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നുമായിരുന്നു ശശി തരൂർ പറഞ്ഞത്.
സെമിനാറിൽ പങ്കെടുക്കരുതെന്ന് എഐസിസി നേതൃത്വം അറിയിച്ചെന്ന് മുതിർന്ന നേതാവ് കെവി തോമസ് പറഞ്ഞു. കെസി വേണുഗോപാലാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.