കൊച്ചി > വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നു. ദിലീപില്‍ നിന്ന് ഇയാള്‍ എത്ര തുക കൈപ്പറ്റിയെന്ന് കണ്ടെത്താനാണ് പരിശോധന.
അന്വേഷണ ഉദ്യോഗസ്ഥനെ സായ് ശങ്കർ തോക്കുമായി പിന്തുടർന്നതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബൈജു പൗലോസിനെയാണ് പിന്തുടർന്നത്.
ബൈജു പൗലോസിൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ സായ് ശങ്കർ പരിശോധിച്ചു. സായ് ശങ്കറെ ദിലീപുമായി ബന്ധപ്പെടുത്തിയത് അഭിഭാഷകനെന്നും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.