തിരുവനന്തപുരം > ദേശാഭിമാനി ആസ്ഥാനത്ത് പുതുതായി സ്ഥാപിച്ച അത്യാധുനിക മൾട്ടികളർ പ്രിന്റിങ് യൂണിറ്റ് ഏപ്രിൽ 20ന് രാവിലെ 10ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി ജോയി എംഎൽഎ, കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായി, യൂണിറ്റ് മാനേജർ ഐ സെയ്ഫ്, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി പി അനിൽ കുമാർ എന്നിവർ സംസാരിച്ചു.
ജില്ലയിലെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ 501 അംഗ സംഘാടക സമിതിയും രൂപീകരിച്ചു. ഭാരവാഹികൾ: ആനാവൂർ നാഗപ്പൻ (ചെയർമാൻ), ഐ സെയ്ഫ് (കൺവീനർ).