കോഴിക്കോട്> കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേരുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണ്. എല്ലാവരെയും സെല്ലിലടയ്ക്കുന്ന രീതി മാറണം. ബിഹേവിയർ ഐസിയു ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണം. ആശുപത്രിയുടേത് നൂറ്റമ്പതോളം വർഷം പഴക്കമുള്ള കെട്ടിടങ്ങളാണ്. നിലവിലുള്ള കിടക്കകളേക്കാൾ അധികമാണ് രോഗികൾ. എട്ടരക്കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിൽ അടുത്തകാലത്തുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഡീഷണൽ ഡിഎച്ച്എസ് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഡിഎംഒ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. തസ്തിക നിർണയം ഉൾപ്പെടെ നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.