Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഹിന്ദുസ്ഥാൻ ലാറ്റക്‌‌സ് ലിമിറ്റഡ് ഓഹരി വിൽപ്പന; കേന്ദ്രസർക്കാർ നിലപാടിനെതിരെ അഭിപ്രായം അറിയിക്കുമെന്ന് സർക്കാർ

by News Desk
March 9, 2022
in KERALA
0
ഹിന്ദുസ്ഥാൻ-ലാറ്റക്‌‌സ്-ലിമിറ്റഡ്-ഓഹരി-വിൽപ്പന;-കേന്ദ്രസർക്കാർ-നിലപാടിനെതിരെ-അഭിപ്രായം-അറിയിക്കുമെന്ന്-സർക്കാർ
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> കേന്ദ്ര സർക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിൻറെ (എച്ച്എൽഎൽ) ലേല നടപടികളിൽ സംസ്ഥാന സർക്കാരിന് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

സംസ്ഥാനത്തിനകത്തുള്ള എച്ച്എൽഎൽ സ്ഥാപനങ്ങളുടെ ലേല നടപടികളിൽ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി നേരത്തെ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് എച്ച്എൽഎൽ ലേല നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നറിയിച്ച് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കത്ത് നൽകിയിരുന്നു. അതിലുള്ള സർക്കാരിന്റെ വിയോജിപ്പ് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാനാണ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.

സ്റ്റാഫ് പാറ്റേൺ പുതുക്കി

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൻറെ സ്റ്റാഫ് പാറ്റേൺ പുതുക്കാൻ തീരുമാനിച്ചു.

പാട്ടത്തിന് നൽകും

കാസർഗോഡ് ജില്ലയിലെ കരിന്തളം വില്ലേജിൽ 12 ഏക്കർ ഭൂമി 400 കെ വി സബ് സ്റ്റേഷൻ നിർമ്മാണത്തിനായി ഉഡുപ്പി-കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡിന് 30 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

നിയമനം

35-ാമത് ദേശിയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് ടീം ഇനത്തിൽ വെങ്കലമെഡൽ നേടിയ കെ കെ സുഭാഷിന് ജോലി നൽകാൻ തീരുമാനിച്ചു. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ ഓഫീസ് അറ്റൻഡൻറ് ഗ്രേഡ് രണ്ട് തസ്തികയിലാകും നിയമനം.

കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡെവലപ്പ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി അരുണാചലം സുകുമാറിനെ നിയമിച്ചു.

ഗ്യാരണ്ടി തുക വർദ്ധിപ്പിക്കും

ദേശിയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷനുള്ള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻറെ സർക്കാർ ഗ്യാരണ്ടി തുക വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. 6 കോടിയിൽ നിന്നും 15 കോടിയായാണ് വർദ്ധിപ്പിക്കുക.

കാലാവധി ദീർഘിപ്പിച്ചു

പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്(റിട്ട.) ജി ശശിധരൻറെ സേവന കാലാവധി 13/03/2022 മുതൽ 3 വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു.

നഷ്ടപരിഹാരം

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ ഉൻമൂലനം ചെയ്യപ്പെട്ടതുമായ പക്ഷികൾക്കും നശിപ്പിച്ച മുട്ടകൾക്കും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു.

രണ്ട് മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നൽകും. മുട്ട ഒന്നിന് 5 രൂപ വീതമാണ് നഷ്ടപരിഹാരം.

ഭൂമി കൈമാറ്റ വ്യവസ്ഥ പരിഷ്കരിക്കും

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സർക്കാർ വാങ്ങി നൽകുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പരിഷ്കരിക്കാൻ തീരുമാനിച്ചു.

ഭവന നിർമ്മാണം, തനിക്കോ കുടുംബാംഗങ്ങൾക്കോ ഉണ്ടാകുന്ന ഗുരുതരമായ അസുഖം, പെൺമക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്ക് പണയപ്പെടുത്താം. ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസ ഓഫീസറുടെ സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിലാവണം ഇത്. അർഹരായ ഗുണഭോക്താക്കൾക്ക് വകുപ്പ് മുഖേന ലഭ്യമാക്കുന്ന ഭൂമിയും ഭവനവും പൊതുമേഖല/ ഷെഡ്യൂൾഡ്/ സഹകരണബാങ്കുകൾ, പട്ടികജാതി-പട്ടികവർഗ്ഗ വികസ കോർപ്പറേഷൻ എന്നിവയിൽ വായ്പക്കായി പണയപ്പെടുത്താം.

Previous Post

രാജീവ്​ ഗാന്ധി വധക്കേസ്; പേരറിവാളന്​ ജാമ്യം

Next Post

ഡോ വാണി എ കേസരിയുടെ നിയമനം; ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഡോ-വാണി-എ-കേസരിയുടെ-നിയമനം;-ഹൈക്കോടതി-ഡിവിഷന്‍-ബഞ്ച്-ശരിവച്ചു

ഡോ വാണി എ കേസരിയുടെ നിയമനം; ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.