തിരുവനന്തപുരം> രാജ്യസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം എല്‍ഡിഎഫ് എടുക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും ആവശ്യമെങ്കില്‍ ഉഭയകക്ഷി ചര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാർട്ടി കോൺഗ്രസിനുള്ള രാഷ്ടീയ പ്രമേയ ദേദഗതികൾ കേന്ദ്ര കമ്മിറ്റിക്ക് അയക്കാൻ തീരുമാനിച്ചു. കരട് രാഷ്ട്രീയ പ്രമേയത്തോട് സംസ്ഥാന കമ്മിറ്റിക്ക് യോജിപ്പാണ് ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.